Skip to main content

മഴയില്‍ തളിപ്പറമ്പ് താലൂക്കില്‍ മണ്ണിടിച്ചില്‍ 

തളിപ്പറമ്പ് താലൂക്കില്‍ പെയ്ത കനത്ത മഴയില്‍ കയരളം വില്ലേജിലെ കണ്ടക്കൈയില്‍ സാജിദ്, കുന്നുംപ്രത്ത് ഫൗസിയ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. കൊളച്ചേരി വില്ലേജിലെ പാട്ടയത്ത് മാളിയക്കല്‍ ഖാദറിന്റെ നിര്‍മാണത്തിലിരിക്കുന്ന 10 വില്ലകളില്‍ മൂന്നെണ്ണം തകര്‍ന്നു. ബാക്കിയുള്ളവ പലതും അപകടാവസ്ഥയിലാണ്. ഇത് തൊട്ടടുത്ത വീടുകളില്‍ താമസിക്കുന്ന കുടുബങ്ങള്‍ക്ക് ഭീഷണിയാണെന്ന് കൊളച്ചേരി വില്ലേജ് ഓഫീസര്‍ അറിയിച്ചു.

date