Post Category
റോഡ് സുരക്ഷാബോധവല്‍ക്കരണ ക്ലാസും പ്രഥമശുശ്രുഷ പരിശീലനവും
മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം ആര്.ടി.ഒ ഓഫീസും, ട്രാക്കും ചേര്‍ന്ന് ലേണേഴ്സ് പരീക്ഷ പാസായവര്‍ക്ക് റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്ലാസും, പ്രഥമശുശ്രുഷ പരിശീലനവും, മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. പുനലൂര്‍ നെല്ലിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹാളില്‍ നടന്ന പരിപാടി കൊല്ലം ആര്.ടി.ഒ കെ അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. 370 പേര് പങ്കെടുത്തു. പുനലൂര്‍ ജോയിന്റ് ആര്.ടി.ഒ സുജിത്ത് ചന്ദ്രന് അധ്യക്ഷനായി. ട്രാക്ക് വൈസ് പ്രസിഡന്റും റിട്ട. എം.വി.ഐയുമായ ഡി.എസ് ബിജു, റിട്ട.ഫയര്‍ ഫോഴ്സ് ഓഫീസര്‍ ഡൊമിനിക്ക് ക്ലാസുകള്‍ നയിച്ചു.
date
- Log in to post comments