Post Category
ക്വട്ടേഷൻ ക്ഷണിച്ചു
വിയ്യൂർ സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിലെ 2025-26 സാമ്പത്തിക വർഷത്തിലേക്ക് ഏഴ് ലിവർ ബ്രാസ്സ് (ഗോദറേജ്-എൻ.എ.വി-ടാൽ) രണ്ട് കീ താഴുകൾ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ/ ഏജൻസികൾ/ വ്യക്തികൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്ര വെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു.
ക്വട്ടേഷനുകൾ ആഗസ്റ്റ് ഒന്നിന് പകൽ മൂന്ന് മണിക്ക് മുൻപായി ഓഫീസിൽ ലഭ്യമാക്കുക. അന്നേ ദിവസം വൈകീട്ട് നാല് മണിക്ക് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ വിയ്യൂർ സെൻട്രൽ പ്രിസൺ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോൺ: 0487 2334060, 0487 2334267.
date
- Log in to post comments