Skip to main content

വനിതാ കമ്മീഷൻ ബോധവത്കരണ ക്ലാസ്

കേരള വനിതാ കമ്മീഷൻ തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയൽ നിയമം 2013-നെക്കുറിച്ച് അവബോധ ക്ലാസ് സംഘടിപ്പിച്ചു. തൃശ്ശൂർ പ്ലാനിങ് ഓഫീസ് ഹാളിൽ നടന്ന പരിപാടി വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ജുള അരുണൻ അധ്യക്ഷത വഹിച്ചു.

തൃശ്ശൂർ ലോക്കൽ കംപ്ലയൻസ് കമ്മിറ്റി അംഗം അഡ്വ. സോജൻ ജോബ്, ഹൈക്കോടതി അഭിഭാഷക അഡ്വ. ആശ ഉണ്ണിത്താൻ എന്നിവർ ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനങ്ങളിലെ ഇൻ്റേണൽ കമ്മിറ്റി അംഗങ്ങളും മറ്റു ജീവനക്കാരും പരിശീലന പരിപാടിയിൽ പങ്കെടുത്തു.

date