ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്മെൻ്റ് പ്രോഗ്രാമുകൾ
സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ സർട്ടിഫിക്കേഷൻ പ്രോഗ്രാമിനും, ക്വാളിറ്റി മാനേജ്മെൻ്റ് ഡിപ്ലോമ പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ, പാർട്ട് ടൈം പ്രോഗ്രാമുകൾക്ക് മെഡിക്കൽ, നേഴ്സിങ്, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേഷൻ ഡിഗ്രി/ഡിപ്ലോമ ഉള്ള ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ജൂലൈ 31 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ- 9048110031, വെബ്സൈറ്റ്- www.srccc.in
ഡോക്ടർമാരുടെ താത്ക്കാലിക (അഡ്ഹോക്) ഒഴിവ് അപേക്ഷ ക്ഷണിച്ചു.
തൃശ്ശൂര്‍ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (മോഡേൺ മെഡിസിൻ) ഡോക്ടർമാരുടെ ഒഴിവുള്ള തസ്തികകളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ടി.സി.എം.സി റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ബിരുദം (എം.ബി.ബി.എസ്) സർട്ടിഫിക്കറ്റ്,വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ/ഇലക്ഷൻ ഐ.ഡി കാർഡ് എന്നീ രേഖകളുടെ അസ്സലും പകർപ്പും സഹിതം ജൂലൈ 23 ന് രാവിലെ 10.30 നു തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന വാക്ക് - ഇൻ - ഇന്‍റര്‍വ്യൂവിൽ ഹാജരാകേണ്ടതാണ്.
- Log in to post comments