കർഷകത്തൊഴിലാളികളുടെ മക്കൾക്കായി വിദ്യാഭ്യാസ അവാർഡ്
കേരള കർഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ നിന്നും വിദ്യാഭ്യസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2024-25 അദ്ധ്യായന വർഷത്തിൽ എസ് എസ് എൽ സി/ ടി എച്ച് എസ് എൽ സി പരീക്ഷയിൽ എല്ലാവിഷയത്തിലും പാസ്സായ 75 അല്ലെങ്കിൽ അതിൽ കൂടുതലോ പോയിൻ്റ് വാങ്ങി പാസ്സായ വിദ്യാർഥികൾ, പ്ലസ് ടൂ/ വി എച്ച് എസ് സി അവസാനവർഷം 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർഥികൾ, എസ് സി/എസ് ടി വിഭാഗത്തിൽപ്പെട്ട എസ് എസ് എൽ സി/ ടി എച്ച് എസ് എൽ സി പരീക്ഷയിൽ 70 പോയിൻ്റും പ്ലസ് ടൂ/ വി എച്ച് എസ് സി പരീക്ഷയിൽ 80 പോയിന്റും നേടിയ വിദ്യാർഥികൾ എന്നിവർക്കാണ് വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാവുന്നത്.
സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ച് ആദ്യ ചാൻസിൽ പാസ്സായ വിദ്യാർഥികളെ മാത്രമേ പരിഗണിക്കു. പരീക്ഷാതീയതിക്ക് തൊട്ടുമുൻപുള്ള മാസത്തിൽ അംഗം 12 മാസ അംഗത്വ കാലം പൂർത്തീകരിച്ചവരും പരീക്ഷാതീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഇല്ലാതെ പണമടച്ചവരുമായിരിക്കണം
അപേക്ഷ ഫോമിൻ്റെ മാതൃകയും വിശദവിവരങ്ങളും www.agriworkersfund.org എന്ന വെബ്സൈറ്റിലും ക്ഷേമനിധി ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ ആഗസ്റ്റ് 30 വരെ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ സ്വീകരിക്കും.
ഫോൺ 0477 2964923
(പിആര്‍/എഎല്‍പി/ 2105)
- Log in to post comments