Post Category
ബി. ടെക് ലാറ്ററൽ എൻട്രി ഒഴിവുകളിൽ സ്പോട്ട് അഡ്മിഷൻ
ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന അടൂർ, മണക്കാല എഞ്ചിനീയറിങ് കോളേജിൽ 2025-26 വർഷത്തെ ബി. ടെക് ലാറ്ററൽ എൻട്രി സീറ്റുകളിൽ ഒഴിവുകളുണ്ട്. കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് (ഡേറ്റ സയൻസ്), മെക്കാനിക്കൽ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളിൽ സ്പോട്ട് അഡ്മിഷൻ ജൂലൈ 22ന് രാവിലെ 10 മണിമുതൽ വൈകിട്ട് നാലുമണിവരെ നടത്തും. യോഗ്യതയുള്ള വിദ്യാർഥികൾ കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9446527757, 9447484345, 8547005100, 9447112179.
(പിആര്‍/എഎല്‍പി/2110 )
date
- Log in to post comments