Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 2025 ആഗസ്റ്റ് ഒന്ന് മുതല്‍ 2026 മെയ് 31 വരെ ജെ.എസ്.എസ്.കെ. പദ്ധതി പ്രകാരം പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് (നോര്‍മല്‍ ഡെലിവറി മൂന്നു ദിവസം, സിസേറിയന്‍ അഞ്ചു ദിവസം) പോഷക സമ്പുഷ്ടമായ ഭക്ഷണം (രാവിലെ ആറിന് ബെഡ് കോഫി/ചായ, രാവിലെ ഏഴിന് ബ്രേക്ക്ഫാസ്റ്റ് അപ്പം/ഇടിയപ്പവും കറിയും, രാവിലെ 11ന് ചെറുപഴം, ഉച്ചയ്ക്ക് ഒന്നിന് ഊണ്‍, വൈകിട്ട് നാലിന് ചായയും സ്നാക്സും, രാത്രി എട്ടിന് ചപ്പാത്തിയും കറിയും, പരമാവധി 100/ രൂപ ഒരു ദിവസത്തിന്) വിതരണം ചെയ്യാന്‍ താത്പര്യമുള്ള കുടുംബശ്രീ യൂണിറ്റ്/കാന്റീന്‍ എന്നിവിടങ്ങളില്‍ നിന്ന് മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു.
മൂന്ന് ലക്ഷം രൂപയാണ് അടങ്കല്‍ തുക. ജൂലൈ 30ന് രാവിലെ 11 വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 04931 220351.
date
- Log in to post comments