Post Category
അക്കാദമി ബുക്സ് സ്റ്റാള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു
കേരള സംഗീത നാടക അക്കാദമി കോമ്പൗണ്ടില്‍ പുതുതായി നിര്‍മ്മിച്ച അക്കാദമി ബുക്സ് സ്റ്റാള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. അക്കാദമി രൂപീകരിച്ചതിനുശേഷം ആദ്യമായിട്ടാണ് അക്കാദമിക്ക് സ്വന്തമായി ബുക്സ് സ്റ്റാള്‍ കെട്ടിട്ടം നിര്‍മ്മിക്കുന്നത്. ഉദ്ഘാടനത്തിനുശേഷം മന്ത്രി ബുക്സ് സ്റ്റാള്‍ സന്ദര്‍ശിച്ചു. ബൈജു ചന്ദ്രന്‍ രചിച്ച ചരിത്രത്തെ കൈപിടിച്ചു നടത്തിയ ഒരാള്‍: തോപ്പില്‍ഭാസി എന്ന പുസ്തകവുമായാണ് മന്ത്രി മടങ്ങിയത്.
date
- Log in to post comments