Post Category
ബുക്സ് സ്റ്റാളില്‍ നിന്നും കലാമണ്ഡലം സരസ്വതി ആദ്യം പുസ്തകം വാങ്ങി
കേരള സംഗീത നാടക അക്കാദമിയുടെ ബുക്സ് സ്റ്റാളില്‍ ആദ്യം പുസ്തകം വാങ്ങാന്‍ എത്തിയത് അക്കാദമി ഫെലോഷിപ്പ് ജേതാവ് കലാമണ്ഡലം സരസ്വതിയും കുടുംബവുമാണ്. മകളും നര്‍ത്തകിയുമായ അശ്വതി ശ്രീകാന്തിനുവേണ്ടി ഭരതാര്‍ണ്ണവം, കേരളത്തിന്റെ ലാസ്യപ്പെരുമ എന്നീ രണ്ട് പുസ്തകങ്ങള്‍ കലാമണ്ഡലം സരസ്വതി വാങ്ങി. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പുസ്തകങ്ങള്‍ കൈമാറി. നിര്‍വ്വാഹക സമിതി അംഗം ടി.ആര്‍ അജയന്‍ കലാമണ്ഡലം സരസ്വതിയെ അനുഗമിച്ചു.
date
- Log in to post comments