Skip to main content

ജൂനിയര്‍ റസിഡന്റ് കരാര്‍ നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. മെഡിസെപ് പദ്ധതിക്ക് കീഴില്‍ ആറ് മാസം കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എം ബി ബി എസ്, സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിന് (ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍) കീഴിലുള്ള സ്ഥിരം രജിസ്‌ട്രേഷന്‍. പരമാവധി പ്രതിമാസ വേതനം 45,000 രൂപ. 

 

താല്‍പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 21 ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സി.സി.എം. ഹാളില്‍ വച്ച് രാവിലെ 11:00 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10:30 മുതല്‍ 11:00 വരെ മാത്രമായിരിക്കും.

date