അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ കളമശ്ശേരി മേഖല കേന്ദ്രത്തില്‍ വിവിധ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി പാസ്സായവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് ആന്റ് നെറ്റ്വര്‍ക്കിംഗ് എന്നി കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം.
പ്ലസ് ടു പാസ്സായവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ്വെയര്‍), ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, പ്ലസ് ടു കോമേഴ്സ് അല്ലെങ്കില്‍ ബികോം ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറയ്‌സ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് കോഴ്‌സുകളിലേയ്ക്കും
ഡിഗ്രി പാസ്സായവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളിലേയ്ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം.
ഫോണ്‍ : 9495790574, 8921234382,0484- 2541520
- Log in to post comments