Skip to main content

കർക്കിടക വാവുബലി: ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ അനു കുമാരി. ബലിതർപ്പണ കേന്ദ്രങ്ങളിൽ സുരക്ഷിതമായ ബലിതർപ്പണം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർണമാണെന്ന് കളക്ടർ അറിയിച്ചു.

ഓൺലൈനായി ചേർന്ന യോഗത്തിൽ ഇതുവരെയുള്ള പ്രവർത്തനങ്ങൾ ഓരോ വകുപ്പിന്റെയും പ്രതിനിധികൾ വിശദീകരിച്ചു.  തിരുവല്ലം, ശംഖുമുഖം, വർക്കല, അരുവിക്കര, വെള്ളായണി, അരുവിപ്പുറം, നെയ്യാറ്റിൻകര, കഠിനംകുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ്  ബലിതർപ്പണ ചടങ്ങുകൾ നടക്കുക.

 പൂർണ്ണമായും ഹരിത പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കും ബലിതർപ്പണ ചടങ്ങുകൾ നടക്കുക. സുരക്ഷയ്ക്കായി 900 പോലീസുകാരെ ഡ്യൂട്ടിക്ക്  നിയോഗിച്ചിട്ടുണ്ട്.  ആംബുലൻസ്, ബയോ ടോയ്ലറ്റ്, കുടിവെള്ളം, സ്ട്രീറ്റ് ലൈറ്റ്, പാർക്കിംഗ്, ലൈഫ് ഗാർഡ് തുടങ്ങിയ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
 
യോഗത്തിൽ  സബ് കളക്ടർ ആൽഫ്രഡ്‌ ഒ വി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

date