Skip to main content

ജില്ലാ പഞ്ചായത്ത് നിയോജകമണ്ഡല വിഭജനം; കരടുവിജ്ഞാപനത്തെക്കുറിച്ചുള്ള പരാതികൾ ജൂലൈ 26 വരെ

 2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയം ജില്ലാ പഞ്ചായത്തിന്റെ നിയോജകമണ്ഡല വിഭജന കരടുവിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂലൈ 26ന് മുൻപായി ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ രജിസ്റ്റേഡ് തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കാം. എന്തെങ്കിലും രേഖകൾ സമർപ്പിക്കുന്നുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും നൽകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.

date