Skip to main content

സ്‌കോൾ-കേരള; പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 സ്‌കോൾ-കേരള മുഖേനെയുള്ള ഹയർ സെക്കൻഡറി കോഴ്സുകളിൽ 2025-27 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിലേക്കുള്ള ഒരു വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു . എസ്.എസ്.എൽ.സിയിൽ ഉപരിപഠന യോഗ്യത അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ജൂലൈ 25 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ഓഗസ്റ്റ് 16 വരെയും 60 രൂപ പിഴയോടെ ഓഗസ്റ്റ് 25 വരെയും  www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് വിവരങ്ങളും രജിസ്ട്രേഷനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സ്‌കോൾ കേരളയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0481 2330443, 9496094157.

date