Post Category
സ്പോട്ട് അഡ്മിഷൻ
പാലാ ഗവൺമെന്റ് പോളിടെക്നിക് കോളജിൽ 2025-26 അധ്യയന വർഷത്തിലേക്കുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ, വർക്കിംഗ് പ്രൊഫഷണൽ ലാറ്ററൽ എൻട്രി ഡിപ്ലോമ എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ 25ന് സ്പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ അന്നു രാവിലെ ഒൻപിന്് കോളജിൽ എത്തണം. രാവിലെ ഒൻപത് മുതൽ പത്തു വരെയാണ് രജിസ്ട്രേഷൻ. നിലവിൽ അപേക്ഷിക്കാത്തവർക്ക് പുതിയ അപേക്ഷ നൽകുന്നതിനുള്ള സൗകര്യവുമുണ്ട്. വിശദവിവരം polyadmission. org എന്ന സൈറ്റിൽ ലഭ്യമാണ്. പ്രോസ്പെക്ടസ് പ്രകാരമുള്ള ഫീസും ഒർജിനൽ സർട്ടിഫിക്കറ്റുകളും മറ്റ് ഫണ്ടുകളും അഡ്മിഷൻ സമയത്ത് നൽകണം. ഫോൺ: 0482 2200802.
date
- Log in to post comments