Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കാവനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ കൗണ്ടര്‍ സേവനങ്ങള്‍ക്കായി ഡാറ്റ എന്‍ട്രി/കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, ഡി.സി.എ/പി.ജി.ഡി.സി.എ/മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അല്ലെങ്കില്‍ എസ് എസ് എല്‍ സി, കെ.ജി.ടി.ഇ ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം), വേര്‍ഡ് പ്രൊസസിംഗ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 2025 ജൂലൈ ഒന്നിന് 40 വയസ് കവിയരുത്. കാവനൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 30ന് രാവിലെ 10.30ന് കാവനൂര്‍ പി.എച്ച്.സി ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0483 29590216.
date
- Log in to post comments