Post Category
ജില്ലാതല ഇന്റർ സെക്ടറൽ യോഗം സംഘടിപ്പിച്ചു
പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാതലത്തിൽ ഇന്റർ സെക്ടറൽ മീറ്റിംഗ് ജൂലൈ 23ന് രാവിലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോക്ടർ എൻ. പ്രിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സർവൈലൻസ് ഓഫീസർ ഡോക്ടർ ജെസ്സി ജോയ് സെബാസ്റ്റ്യൻ, ഏകാരോഗ്യം ജില്ലാ നോഡൽ ഓഫീസർ ഡോക്ടർ ലിന്റോ ലാസർ, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോക്ടർ കെ.സുരേഷ് തുടങ്ങിയവർ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ ഏറ്റെടുത്തു നടത്തേണ്ട പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
date
- Log in to post comments