Skip to main content

സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ലോൺ ലിങ്ക്‌ഡ് സബ്‌സിഡി സ്കീം വഴി അപേക്ഷ സ്വീകരിക്കുന്നു

സംസ്ഥാന ഭവന നിർമ്മാണ ബോർഡ് 2025-26 സാമ്പത്തിക വർഷത്തിൽ ദേശ സാത്കൃത ബാങ്കിൽ നിന്നും ഭവന വായ്പ സഹായം എടുത്തിട്ടുള്ള കുറഞ്ഞത് മൂന്ന് സെൻറ് ഭൂമിയുള്ള മൂന്ന് ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്നും ലോൺ ലിങ്ക്‌ഡ് സബ്‌സിഡി സ്കീം വഴി അപേക്ഷ സ്വീകരിക്കുന്നു. ഒരു വീടിൻ്റെ ആകെ നിർമ്മാണ ചിലവിന്റെ 25 ശതമാനം സർക്കാർ സബ്സിഡിയായി (മൂന്ന് ലക്ഷം രൂപ) കണക്കാക്കുന്നു. എൽ .ഐ .ജി /എം .ഐ .ജി ഒന്ന് വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടിയുള്ള ഈ സ്കീം നടപ്പിലാക്കുന്നതിനുള്ള അപേക്ഷകൾ ബോർഡിൻ്റെ www.kshb.kerala.gov.in വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയി ജൂലൈ 21 മുതൽ ആഗസ്റ്റ് 22 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2369059. 

 

 

date