നഴ്സ് നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യു 25ന്
നഴ്സ് നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യു 25ന്
ആരോഗ്യകേരളം (എന്‍.എച്ച്.എം) ഇടുക്കിയുടെ കീഴില്‍ ആര് ബി എസ് കെ നഴ്സ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് കുയിലിമലയിലുളള ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം ഇടുക്കിയുടെ ആഫീസില്‍ ജൂലൈ 25 ന് രാവിലെ 11 ന് വാക്ക്-ഇന്‍ ഇന്റര്‍വ്യു നടക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളുമായി ഹാജരാകണം. എസ്. എസ്.എല്‍.സി/തത്തുല്യം, ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച ആക്സിലറി നഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ്/ ആക്സിലറി മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് (റിവൈസ്ഡ് കോഴ്സ്)/ ജെ.പി.എച്ച്. എന്‍ കോഴ്സ്/ കേരള നഴ്സസ് ആന്റ് ആക്സിലറി ആര്‍ബിഎസ്കെ നഴ്സ് മിഡ് വൈഫറി കൗണ്‍സില്‍ നല്കുന്ന ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്സസ് ആന്റ് ആക്സിലറി മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവയാണ് യോഗ്യത. പ്രായം 40 വയസില്‍ കവിയരുത്. മാസവേതനം 17,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 232221.
- Log in to post comments