വോക്ക് ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് രണ്ടിന്
സംസ്ഥാന യുവജന കമ്മീഷൻ വിവിധ പദ്ധതികളിലേയ്ക്ക് ഒഴിവുള്ള ജില്ലാ കോർഡിനേറ്റർമാരെ 2026 മാർച്ച് വരെയുള്ള കാലയളവിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വോക്ക് ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് രണ്ടിന് നടക്കും. കോട്ടയം, വയനാട് ജില്ലകളിൽ നിന്നായി ഒരോ കോ-ഓർഡിനേറ്റർമാരെയാണ് തിരഞ്ഞെടുക്കുന്നത്. 8000 രൂപയാണ് പ്രതിമാസ ഹോണറേറിയം.
യോഗ്യത: പ്ലസ്ടു. പ്രായപരിധി 18നും 40നുമിടയിൽ. അപേക്ഷാ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യം ഉള്ള യുവജനങ്ങൾ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ (സർട്ടിഫിക്കറ്റുകളുടെ കോപ്പി ഉൾപ്പെടെ), യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം 2025 ഓഗസ്റ്റ് രണ്ടിന് രാവിലെ 10ന് തിരുവനന്തപുരം വികാസ്ഭവനിലുള്ള യുവജന കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
- Log in to post comments