അറിയിപ്പുകൾ
*ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു*
ആലങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്റ്റ് പരിധിയിലുള്ള ഏലൂര്‍ മുനിസിപ്പാലിറ്റി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെല്‍പ്പറുടെ നിയമനത്തിനായി ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് പാസായതും 18 നും 35 നും ഇടയില്‍ പ്രായമുള്ളതുമായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.
ഫോണ്‍ 99467 35290
*അസാപ് കേരളയില്‍ കോഴ്‌സുകള്‍ക്ക് ഫീസ് ഇളവ്;അഡ്മിഷന്‍ തുടരുന്നു*
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ നടന്നു വരുന്ന ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ്, ഡിപ്ലോമ പ്രഫഷണല്‍ അക്കൗണ്ടിംഗ്, ഗ്രാഫിക് ഡിസൈനിങ്, ജി എസ് ടി യൂസിങ് ടാലി, എന്നിങ്ങനെ 15 ല്‍ അധികം കോഴ്‌സുകളുടെ ഫീസ് 18 ശതമാനം കുറച്ചു. കൂടാതെ ഒറ്റ തവണ മുഴുവന്‍ ഫീ അടച്ചു ബാച്ചില്‍ ചേരുന്നവര്‍ക്ക് അധിക ഫീ ഇളവും ലഭ്യമാണ്.
ഫോണ്‍: 9495999704.
വെബ്‌സൈറ്റ് www.asapkerala.gov.in
*വാക് ഇന്‍ ഇന്റര്‍വ്യൂ*
എറണാകുളം ജില്ലയിലെ കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ കുമാരപുരം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തില്‍ ഈവനിംഗ് ഒ പി യിലേക്ക് ഒരു ഡോക്ടറെ നിയമിക്കുന്നതിന് ജൂലൈ 28 ന് രാവിലെ 10.30 -ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
യോഗ്യത: എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രവൃത്തി പരിചയം അഭികാമ്യം.
*ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍*
കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റ്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഫോണ്‍: 7994926081.
*അപേക്ഷ ക്ഷണിച്ചു*
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടവും ഡിറ്റിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാ സാംസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു.
താത്പര്യമുള്ള സംഘടനകള്‍, കലാകാരന്‍മാര്‍, കലാസംഘടനകള്‍, സാംസ്‌ക്കാരിക സ്‌പോര്‍ട്സ് സംഘടനകള്‍, ഈവന്റ് മാനേജ്മെന്റ് സംഘങ്ങള്‍/സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
പരിപാടികളുടെ, റേറ്റും, പരിപാടികളെകുറിച്ചുള്ള വിശദവിവരങ്ങള്‍, പങ്കെടുക്കുന്ന കലാകാരന്‍മാരുടെ പേര് തുടങ്ങിയവ ഉള്‍പ്പെടെ info@dtpcernakulam.com എന്ന ഇമെയില്‍ മുഖേനയും അയക്കാം. അപേക്ഷകള്‍/താത്പര്യപത്രം എന്നിവ ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 14-ന് വൈകിട്ട് അഞ്ച് വരെ. അതിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല. ഇപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍, ജില്ലാ കളക്ടര്‍ ജനറല്‍ കണ്‍വീനറായ ജില്ലാ തല ഓണാഘോഷ സമിതിയുടെ പരിശോധനയ്ക്കും അനുമതിക്കും വിധേയമായിട്ടായിരിക്കും പരിഗണിക്കുക.
ഫോണ്‍:0484 2367334 .
*ജോബ് ഡ്രൈവ്*
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 26-ന് രാവിലെ 10.30 ന് കാക്കനാട് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ ജോബ് ഡ്രൈവ് സംഘടിപ്പിക്കും. ഏഷ്യാനെറ്റ് സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍സ്, പാസ് വേര്‍ഡ് പബ്ലിഷിംഗ് ഹൗസ് പ്രൈവറ്റ് ലിമിറ്റഡ്, ദ സെന്‍ട്രല്‍ ഫിനാന്‍ഷ്യല്‍ ക്രഡിറ്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് കോ-ഓപ്പറേറ്റീവ് ഇന്ത്യ ലിമിറ്റഡ്, കെ.പി.ജി റൂഫിംഗ്സ്, ലൈക്ക പാക്കേജിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലേക്കായി സെയില്‍സ് അസോസിയേറ്റ്‌സ്, ഐ.ടി സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ്, കണ്ടന്റ്‌റ് എഡിറ്റര്‍ കമ്പ്യൂട്ടര്‍ ടീച്ചര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ് കാലിക്കറ്റ് ഏരിയ, പ്ലാന്റ് എഞ്ചിനീയര്‍/സൂപ്പര്‍വൈസര്‍, ഗ്രാഫിക് ഡിസെനര്‍, ടൂള്‍ റൂം അസിസ്റ്റന്റ്, ബിസിനസ് ഡെവലപ്‌മെന്റ്‌റ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നീ ഒഴിവുകളിലേക്കാണ് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. യോഗ്യത: പ്ലസ് ടു, ഐ.ടി.ഐ. ബിരുദം, ബിരുദാനന്തര ബിരുദം, ബിടെക്ക്
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 25 നു മുമ്പായി empekm.1@gmail.com ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയച്ച ശേഷം ജൂലൈ 26-ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ പഴയ ബ്ലോക്കില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ബയോഡാറ്റയുടെ മൂന്ന് കോപ്പി സഹിതം അഭിമുഖത്തിന് ഹാജരാകണം.
അഭിമുഖത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുണ്ടായിരിക്കണം. ഇതുവരെ രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ക്ക് 300 രൂപ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്ത ശേഷം അഭിമുഖത്തില്‍ പങ്കെടുക്കാം.
ഫോണ്‍: 0484-2422452.
*താല്‍കാലിക അധ്യാപക ഒഴിവ്*
വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍, പഠിപ്പിക്കുന്നതിന് മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകനെ ആവശ്യമുണ്ട്. അപേക്ഷകര്‍ foodcraftkly@gmail.com എന്ന ബയോഡേറ്റ മെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 31 ജൂലൈ 2025 വൈകിട്ട് 3 മണി വരെ.
ഫോണ്‍ 0484-2558385
- Log in to post comments