വെളൂരില്‍ സാംസ്‌കാരിക നിലയവും റോഡും ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വെളൂര്‍ വാര്‍ഡില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ഇഎംഎസ് സാംസ്‌കാരിക നിലയത്തിന്റെയും വാഴക്കാത്ത് പാംകുന്നത്ത് നടുക്കണ്ടിയില്‍ അങ്കണവാടി റോഡിന്റെയും ഉദ്ഘാടനം പി ടി എ റഹീം എംഎല്‍എ നിര്‍വഹിച്ചു.
എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 4.82 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇഎംഎസ് സാംസ്‌കാരിക നിലയം ഒരുക്കിയത്. ഗ്രാമപഞ്ചായത്തിന്റെ 3 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് പൂര്‍ത്തീകരിച്ചത്. റോഡും സാംസ്‌കാരിക നിലയവും നിര്‍മിക്കാന്‍ മൂന്ന് സെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കിയ പാറപ്പുറത്ത് കദീജയെ എംഎല്‍എ ഉപഹാരം നല്‍കി ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനില്‍കുമാര്‍, അസി. എഞ്ചിനീയര്‍ റൂബി നസീര്‍, കുന്നത്ത് സുലൈമാന്‍, കെ മോഹനന്‍, പാറപ്പുറത്ത് കദീജ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ടി ശിവാനന്ദന്‍ സ്വാഗതവും അങ്കണവാടി വര്‍ക്കര്‍ കെ റംല നന്ദിയും പറഞ്ഞു.
- Log in to post comments