Skip to main content

പട്ടികവർഗ വികസനവകുപ്പിന്  കീഴിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

പട്ടികവർഗ വികസനവകുപ്പിന്  കീഴിലെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ, ഐ റ്റി എക്സ്പേർട്ട്, എം ഐ എസ് അസിസ്റ്റന്റ് എന്നിവയാണ് ഒഴിവുകൾ. 

 

തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥി കളെ സംസ്ഥാന, ജില്ലാ തലങ്ങളിൽ പട്ടിക വർഗ വികസന വകുപ്പിന് കീഴിലുള്ള വനാവകാശ നിയമ യൂണിറ്റ് സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി വിന്യസിക്കും. സി വി യും സർട്ടിഫിക്കറ്റുകളുടെ പകർപ്പും trdm.ree@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയിൽ അയക്കുക.

 

വിശദാംശങ്ങൾ പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നിന്നും നേരിട്ടോ ഫോൺ മുഖേനയോ 04712303229,1800-425-2312( ടോൾ ഫ്രീ) അറിയാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക് www.stdd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

date