Skip to main content
,

പോക്കറ്റ്മാര്‍ട്ട്' ഓണ്‍ലൈന്‍ സ്റ്റോറുമായി കുടുംബശ്രീ ഉപ്പേരി, ശര്‍ക്കര വരട്ടി, ഓണക്കിറ്റ്.. വീട്ടിലെത്തും ഇനി ഒറ്റ ക്ലിക്കിൽ

 

 

ഓണം കളറാക്കാന്‍ കുടുംബശ്രീ ഓണ്‍ലൈന്‍ ഉത്പന്ന വിപണന സംവിധാനമായ പോക്കറ്റ് മാര്‍ട്ട് ഒരുങ്ങുന്നു. ഓണാഘോഷത്തിനായുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ ഒറ്റ ക്ലിക്കില്‍ ഇനി വീട്ടിലെത്തും. ഓണ്‍ലൈന്‍ സ്റ്റോര്‍ ആഗസ്റ്റ് ആദ്യവാരത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. ഇടുക്കി ജില്ലയില്‍ നിന്ന് മാത്രം എണ്‍പതോളം കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ പോക്കറ്റ്മാര്‍ട്ടില്‍ ലഭ്യമാകും. 799 രൂപ വരെ വിലയുള്ള ഉത്പന്നങ്ങളടങ്ങിയ ഓണക്കിറ്റും ഈ പ്ലാറ്റ്ഫോമില്‍ നിന്ന് ലഭിക്കും. ഉപ്പേരി, ശര്‍ക്കര വരട്ടി, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മസാല പൊടികള്‍, അച്ചാറുകള്‍ തുടങ്ങി വിവിധ ഇനങ്ങള്‍ ഈ കിറ്റില്‍ ഉള്‍പ്പെടുന്നു. ആദ്യഘട്ടത്തില്‍ ജി.എസ്.ടി രജിസ്‌ട്രേഷനുള്ള യൂണിറ്റുകളുടെ ആയിരത്തോളം ഉത്പന്നങ്ങളാണ് സ്റ്റോറില്‍ ലഭ്യമാകുക. ജില്ലയില്‍ നിന്നും ജി. എസ്. ടി രജിസ്‌ട്രേഷനുള്ള 16 യൂണിറ്റുകളുടെ ഉത്പന്നങ്ങളുണ്ട്. ജില്ലയിലെ എല്ലാ സി.ഡി.എസുകളും ഓണക്കിറ്റുകള്‍ തയ്യാറാക്കും.

 ഹോംമെയ്ഡ് ഉത്പന്നങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിവ കൂടാതെ കുടുംബശ്രീ സംരംഭങ്ങളായ ലഞ്ച് ബെല്‍, ബഡ്‌സ്, കഫേ, കേരള ചിക്കന്‍ എന്നിവയും കെ ഫോര്‍ കെയര്‍, ക്വിക്ക് സെര്‍വ്, ഇ-സേവാ കേന്ദ്ര, കണ്‍സ്ട്രക്ഷന്‍ യൂണിറ്റ് തുടങ്ങിയ സേവനങ്ങളും സ്റ്റോറില്‍ ലഭ്യമാണ്. 

'പോക്കറ്റ്മാര്‍ട്ട്' ഓണ്‍ലൈന്‍ സ്റ്റോര്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ളോഡ് ചെയ്യാനുള്ള ലിങ്ക്: https://play.google.com/store/apps/details?id=org.pocketmart.twa സംസ്ഥാനത്തെ ഏത് ജില്ലകളില്‍ നിന്നുള്ള ഉത്പന്നങ്ങളും ഈ ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്യാം. ഉത്പന്നങ്ങളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്ന് കുടുംബശ്രീ അധികൃതര്‍ അറിയിച്ചു.

 

  

date