Skip to main content

ലോക ഹെപ്പറ്റൈറ്റിസ്- ഒ ആ൪ എസ് ദിനാചരണം

 

 

ലോക ഹെപ്പറ്ററ്റീസ്- ഒ ആർ എസ് ദിനാചരണം ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നു. കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി കെ അഷ്‌റഫ് ഉദ്ഘാടനം നിർവഹിച്ചു. മഞ്ഞപ്പിത്ത പ്രതിരോധം, വയറിളക്ക

രോഗങ്ങൾ തടയുന്നതിനുള്ള ഒ ആർ എസ് ലായനിയെ കുറിച്ചുള്ള ബോധവത്കരണ പോസ്റ്ററുകളുടെ പ്രകാശനവും നിർവ്വഹിച്ചു.

 

അഡീഷണൽ ഡി എം ഒ ഡോ. കെ കെ ആശ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പ്രസ്ലിൻ ജോർജ് ദിനാചരണസന്ദേശം നൽകി. വാർഡ് കൗൺസിലർ പദ്മജ മേനോൻ,ഡോ. സഹീർഷാ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ആരതി കൃഷ്ണൻ , ടെക്നിക്കൽ അസിസ്റ്റന്റ് ഇൻ ചാർജ് ബിജോഷ് , ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സി എം ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.

 

ഹെപ്പറ്റൈറ്റിസ് നോഡൽ ഓഫീസർ ഡോ. അനു കൊച്ചു കുഞ്ഞിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലയിൽ നിന്നുള്ള ഡോക്ടർ മാരും മറ്റു പ്രോഗ്രാം ഓഫീസർ മാരും ആരോഗ്യപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

date