Skip to main content

കക്കി ഡാമില്‍ ചുവപ്പ് മുന്നറിയിപ്പ് ; ജാഗ്രത പാലിക്കണം

കക്കി- ആനത്തോട് ഡാമിലെ ജലനിരപ്പ് 974.86 മീറ്ററില്‍ എത്തിയതിനാല്‍ ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു.  പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.  
നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍  സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണം. ആവശ്യമെങ്കില്‍ അധികൃതര്‍ ആവശ്യപ്പെടുന്ന പ്രകാരം മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേയ്ക്കോ ക്യാമ്പുകളിലേക്കോ മാറണം. നദികളിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

date