Post Category
അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം
പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്റെ പരിധിയിലുള്ള റോഡുകളുടെ വശങ്ങളില്‍ നില്‍ക്കുന്ന അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. മരങ്ങളും ശിഖരങ്ങളും അടിയന്തിരമായി മുറിച്ച് മാറ്റിയില്ലെങ്കില്‍ അപകടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും വസ്തു ഉടമ മാത്രമായിരിക്കും ഉത്തരവാദിയെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments