Skip to main content

സഹകരണ പെൻഷൻകാരുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി വി എൻ വാസവൻ

സഹകരണ പെൻഷൻകാരുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സഹകരണ മേഖലയിൽ നടത്തിവരുന്ന ആധുനീകരണ പ്രവർത്തനങ്ങൾ സഹകരണ പെൻഷൻകാരിലേക്കും എത്തുകയാണെന്നും സഹകരണ - തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് നടപ്പിലാക്കിയ സഹകരണ മേഖലയിലെ പെൻഷൻകാരുടെ ബയോമെട്രിക് മസ്റ്ററിംഗ്ഇ-ഓഫീസ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സഹകരണ മേഖലയിലെ പെൻഷൻ വിതരണം സുഗമമാക്കുക എന്ന പെൻഷൻകാരുടെ ദീർഘകാല ആവശ്യം കൂടിയാണ് ഇന്ന് സാക്ഷാത്ക്കരിക്കപെടുന്നത്. പെൻഷൻകാർക്ക് വർഷത്തിലൊരിക്കൽ സമർപ്പിക്കേണ്ട ലൈഫ് സർട്ടിഫിക്കറ്റ് ഇനി മുതൽ ആധാർ അടിസ്ഥാനമാക്കിയ ബയോമെട്രിക് സംവിധാനമായ 'ജീവൻ രേഖപ്ലാറ്റ്ഫോമിലൂടെ സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങളിൽ ഒന്നിലധികം തവണ പോകണമെന്നുള്ളതും കൃത്യസമയത്ത് ഒടിപി ലഭ്യമാകുന്നില്ല എന്നതുമടക്കം നിരവധിയായ ബുദ്ധിമുട്ടുകൾ ഈ സംവിധാനത്തിലൂടെ മാറും. കിടപ്പുരോഗികൾക്ക് വീട്ടിൽ നിന്നുതന്നെ ഈ പ്രക്രിയ പൂർത്തിയാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

പെൻഷൻ ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവും ആക്കുന്നതിന്റെ ഭാഗമായി ബോർഡിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഇ-ഓഫീസ് പ്ലാറ്റ്‌ഫോമിലേക്ക് മാറുകയാണ്. പെൻഷൻ ബോർഡിന്റെ മുഴുവൻ സേവനങ്ങളുംഅംഗത്വം നൽകൽ മുതൽ ഫണ്ട് അടയ്ക്കൽപെൻഷൻ അനുവദിക്കൽ വരെ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യപ്പെടുകയാണ്. നവീകരിച്ച വെബ്സൈറ്റ് വഴി പെൻഷൻകാർക്കും പൊതുജനങ്ങൾക്കും ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകും. സഹകരണ പെൻഷൻകാരുടെ ദീർഘകാല ആവശ്യമായ മെഡിക്കൽ അലവൻസ് വർദ്ധനപെൻഷൻകാർക്കുള്ള അലവൻസ് വർദ്ധനവ്ഇതര സഹകരണ പെൻഷൻകാർക്കുള്ള തുക 500 ആക്കി വർദ്ധിപ്പിക്കൽആശ്വാസ് പെൻഷൻ തുക വർദ്ധനവ് എന്നിവ സംസ്ഥാന സർക്കാർ അനുഭാവപൂർവ്വം നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയിലെ മുതിർന്ന പെൻഷൻകാരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. 

ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാർ ഡോ.ഡി. സജിത് ബാബുപെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻഅഡീഷണൽ രജിസ്ട്രാർ ആർ. ശിവകുമാർസഹകരണ ഓഡിറ്റ് ഡയറക്ടർ ഷെറിൻ എം.എസ്പെൻഷൻ ബോർഡ് ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ് 3578/2025

date