*ജില്ലാതല നിക്ഷേപ സംഗമം ഇന്ന്*
പുതിയ വ്യവസായ സംരംഭകരെ കണ്ടെത്തി അവര്‍ക്ക് പ്രചോദനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിന്റെ ഭാഗമായി ജില്ലാ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു. മുട്ടിൽ എംആർ ഓഡിറ്റോറിയത്തിൽ ഏകദിന നിക്ഷേപ സംഗമം ഇന്ന് (ജൂലൈ 31) രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും.
'വ്യവസായ മേഖലയിലെ നൂതന ആശയങ്ങൾ' എന്ന വിഷയത്തിൽ വോന്യു ഇന്നവേഷൻസ് സിഇഒ അലൻ റിൻ്റോൾ, 'കയറ്റുമതി മേഖലയിലെ സാധ്യതകൾ' എന്ന വിഷയത്തിൽ ഇൻപോർട്ട്/ എക്സ്പോർട്ട് കൺസൽട്ടന്റ് കെ ജെ ബോണിഫസ്, 'മിഷൻ 1000' വിഷയത്തിൽ ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അശ്വിൻ പി കുമാർ എന്നിവർ ക്ലാസുകൾ നയികും. കൂടാതെ വിവിധ ബാങ്കുകളുടെ വ്യവസായ പദ്ധതികളെ കുറച്ചും പരിപാടിയിൽ ക്ലാസ്സ് നൽകും.
മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു അധ്യക്ഷയാകുന്ന പരിപാടിയിൽ മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ബി മുഹമ്മദ് ബഷീർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബി ഗോപകുമാർ, വയനാട് ലീഡ് ഡിസ്ട്രിക്ട് മാനേജർ ടി എം മുരളീധരൻ,
ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി റഷീദ് ബാബു, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ പി എസ് കലാവതി, ഉപ ജില്ലാ വ്യവസായ ഓഫീസർ എൻ അയ്യപ്പൻ എന്നിവർ പങ്കെടുക്കും.
- Log in to post comments