Skip to main content

പഠനധന സഹായ വിതരണം ആഗസ്റ്റ് 2 ന്

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ആഭിമുഖ്യത്തിൽഎൽകെജി/ഒന്നാം ക്ലാസിൽ പുതുതായി അഡ്മിഷൻ നേടിയപദ്ധതി അംഗങ്ങളുടെ മക്കൾക്ക് ആഗസ്റ്റ് 2 ന് തിരുവനന്തപുരം പ്രസ് ക്ലബിൽ പഠനധന സഹായ വിതരണം നടത്തുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിദ്യാർത്ഥികൾക്ക് ധനസഹായം വിതരണം ചെയ്യും. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി മുഖ്യപ്രഭാഷണം നടത്തും. എംഎൽഎ മാരായ ഇ.ടി. ടൈസൺ മാസ്റ്റർനന്ദകുമാർ ലേബർ കമ്മീഷണർ ഡോ. സഫ്ന നസറുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ് 3608/2025

date