Skip to main content

തുമ്പോളി സബ് സെന്റർ ഇനി ജനകീയാരോഗ്യ കേന്ദ്രം: മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിച്ചു

ആര്യാട് ഗ്രാമപഞ്ചായത്തിലെ തുമ്പോളി ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ, വനിതാശിശു വികസനവകുപ്പ് മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. 

 

ആയുഷ്മാൻ ആരോഗ്യ മന്ദിർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുമ്പോളി സബ്സെന്ററിനെ ജനകീയ ആരോഗ്യ കേന്ദ്രമായി ഉയർത്തിയത്. ഇതിനായി എൻ.എച്ച്.എം. ആർ.ഓ.പി. വഴി അനുവദിച്ച ഏഴ് ലക്ഷം രൂപ വിനിയോഗിച്ച് പുതിയതായി വെയ്റ്റിംഗ് ഏരിയ, നിലവിലുള്ള കെട്ടിടം നവീകരിച്ച് ക്ലിനിക്, ഇമ്മ്യൂണൈസേഷൻ, ശുചിമുറികൾ ഫീഡിങ്, ഐ.യു.സി.ഡി., സ്റ്റോർ എന്നിവക്കുള്ള മുറികൾ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. കോസ്റ്റ്ഫോർഡ് ആലപ്പുഴയാണ് പദ്ധതിയുടെ നിർവ്വഹണ ഏജൻസി.

 

ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ കെ ഡി മഹീന്ദ്രൻ, ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് സന്തോഷ് ലാൽ, വൈസ് പ്രസിഡൻ്റ് അഡ്വ. ഷീനാ സനൽകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ വി കെ പ്രകാശ്ബാബു, ബി ബിപിൻരാജ്, ജി ബിജുമോൻ, കെ എ അശ്വനി, പഞ്ചായത്തംഗം മിനി ജോസഫ്, ഡിപിഎം ഡോ കോശി സി പണിക്കർ, മെഡിക്കൽ ഓഫീസർ ഡോ. പി അരുൺ വിശ്വനാഥ്, മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date