ആകാംക്ഷ ഹത്ത് സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ കുമളിയില്‍
ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തില്‍ ആനവച്ചാല്‍ മൈതാനത്ത് സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് (തിരുവോണ ദിനം ഒഴികെ) വരെ ആകാക്ഷ ഹത്ത് മേള സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. തിരുവോണ ദിനമായ സെപ്റ്റംബര്‍ 5 ന് പരിപാടി ഉണ്ടായിരിക്കില്ല.
പ്രാദേശിക സംരംഭകരുടെ ഉല്പന്നങ്ങള്, ജി.ഐ ടാഗ് ചെയ്ത ഉല്പന്നങ്ങള്, കൈത്തറി - കരകൗശല വസ്തുക്കള്‍, വനവിഭവങ്ങള്‍ എന്നിവക്ക് വിപണി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രാദേശിക വിപണന മേള ആകാംക്ഷ ഹത്ത് സംഘടിപ്പിക്കുന്നത്.
പരിപാടിക്ക് മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ ആലോചനയോഗം ചേര്‍ന്നു. ആകാംക്ഷ ഹത്ത് മേളയുടെ നടത്തിപ്പ് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. കുടുംബശ്രീ, ജില്ലാ വ്യവസായകേന്ദ്രം, വനം വകുപ്പ്, കൃഷി വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ്, സഹകരണ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകള്‍ക്ക് സ്റ്റാളുകള്‍ സംബന്ധിച്ച നിര്‍ദേശവും നല്കി. ജില്ലാ പ്ലാനിങ് ഓഫീസര്‍,
അഴുത, ദേവികുളം ബ്ലോക്ക് സെക്രട്ടറിമാര്‍, ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം ഫെലോമാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments