സെൻട്രൽ ഓർച്ചാർഡ് സമഗ്ര നവീകരണം - ഫാം ടൂറിസം നിർമാണോദ്ഘാടനം ഇന്ന് മന്ത്രി പി പ്രസാദ് നിർവഹിക്കും
കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന സെൻട്രൽ ഓർച്ചാർഡ് സമഗ്ര നവീകരണം ഫാം ടൂറിസം നിർമാണോദ്ഘാടനം ഇന്ന് (ഒക്ടോബർ 24) നടക്കും.പട്ടാമ്പി പിഷാരടീസ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടി കാർഷിക വികസന കർഷകക്ഷേമ വകുപ്പുമന്ത്രി
പി. പ്രസാദ് നിർവഹിക്കും.
പട്ടാമ്പി ബ്ലോക്കിൽ നടപ്പാക്കുന്ന 'കൂൺഗ്രാമം' പദ്ധതിയുടെ ഉദ്ഘാടനവും ഇതിനോടൊപ്പം നടക്കും. മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷനാകും.
കേരള ബജറ്റ് 2024-25 വികസന ഫണ്ടിൽനിന്നും അഞ്ച് കോടി രൂപ ഈ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്.
പദ്ധതിയിൽ ജൈവകൃഷി പരിശീലന യൂണിറ്റ് നിർമാണം, നടപ്പാത, ചെയിൻ ലിങ്ക് ഫെൻസിങ്, പോളിഹൗസ് നിർമാണം, സംയോജിത കൃഷി യുണിറ്റ്, 13 ഏക്കർ സ്ഥലത്ത് കൃത്യത കൃഷി, കുഴൽക്കിണർ നിർമാണം, ഔഷധസസ്യ ഗാർഡൻ, കുട്ടികൾക്കുള്ള പാർക്ക്, അലങ്കാര പുഷ്‌പങ്ങളുടെ കൃഷി, സ്മാർട്ട് കൃഷി പരിചയപ്പെടുത്തൽ, വിവിധ കാർഷിക സെൻസറുകൾ ഉപയോഗിച്ചുള്ള കൃഷിരീതികൾ, ഹൈടെക് ഫാമിങ് യൂണിറ്റ്, വിദേശ ഫലവൃക്ഷ തോട്ടം എന്നീ പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കർഷകർക്ക് വിവിധ കൃഷിരീതികൾ കണ്ടുമനസ്സിലാക്കാൻ കഴിയുന്ന രീതിയിലുള്ള ഫാം ടൂറിസം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
- Log in to post comments