Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ഇറിഗേഷന്‍ സൗത്ത് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിലെ ബൊലേറോ 15 വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ലേലം ചെയ്യും. ലേലം ചെയ്ത വാഹനം അഞ്ചുവര്‍ഷത്തേക്ക് തിരികെ ഇതേ കാര്യാലയത്തിലേക്ക് തന്നെ വാടകയ്ക്ക് (ഡ്രൈ ലീസ്- ഡ്രൈവറില്ലാതെ) നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.

ഡിസംബര്‍ 27ന് ഉച്ചയ്ക്ക് 2ന് ഇറിഗേഷന്‍ സബ് ഡിവിഷന്‍ ഓഫീസിലാണ് ലേല നടപടികള്‍ നടക്കുക. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ഇറിഗേഷന്‍ സൗത്ത് സബ് ഡിവിഷന്‍, തിരുവനന്തപുരം എന്ന പേരില്‍ ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കില്‍ നിന്നും 2000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് എടുത്തിരിക്കണം. നിരതദ്രവ്യം സമര്‍പ്പിക്കാത്തവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കുവാനോ ക്വട്ടേഷൻ സമര്‍പ്പിക്കാനോ കഴിയില്ല.

സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ഡിസംബര്‍ 26ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ഇറിഗേഷന്‍ സൗത്ത് സബ്ഡിവിഷന്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8943312644.

date