Skip to main content

ക്രിസ്മസ്-പുതുവത്സര ഖാദി മേളക്ക് തുടക്കം

 

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഖാദി മേളക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ചെറൂട്ടി റോഡിലെ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ബോര്‍ഡ് അംഗം സാജന്‍ തോമസ് തൊടുക നിര്‍വഹിച്ചു. ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം പ്രോജക്റ്റ് ഓഫീസര്‍ കെ ജിഷ അധ്യക്ഷയായി. ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി യു രാമചന്ദ്രന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ എം സി ഷബീന, ജൂനിയര്‍ സൂപ്രണ്ട് ഷൈന്‍ ഇ ജോസഫ്, ഖാദി ഗ്രാമ സൗഭാഗ്യ മാനേജര്‍ ജിഷ്ണു ചീരോളി എന്നിവര്‍ സംസാരിച്ചു. 

ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങള്‍ക്ക് ജനുവരി രണ്ട് വരെ ജില്ലയിലെ ഖാദി ഗ്രാമസൗഭാഗ്യ, ഖാദി സൗഭാഗ്യ, ഗ്രാമ സൗഭാഗ്യ ഷോറൂമുകളില്‍ 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് വ്യവസ്ഥയില്‍ ഖാദി ഉല്‍പന്നങ്ങള്‍ വാങ്ങാനും അവസരമുണ്ടാകും. ഫോണ്‍: 0495 2366156, 9562923974.

date