എയ്ഡ്സ് രോഗ നിയന്ത്രണം : സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു
ജില്ലയില്‍ നടപ്പാക്കി വരുന്ന എയ്ഡ്സ് നിയന്ത്രണ പരിപാടിയായ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ ചെയര്‍മാനായി സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയും ജില്ലാ പ്രൊജക്ട് മാനേജര്‍ ഹമീദ് കട്ടുപ്പാറ കോ-ഓഡിനേറ്ററും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറുമാണ്.
എഡിഎം വി.രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ടീം ലീഡര്‍ ഡോ. ഹരികുമാര്‍ ജില്ലയില്‍ നടപ്പാക്കുന്ന സുരക്ഷ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ പഞ്ചായത്തും സന്നദ്ധ സംഘടനകളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ലൈംഗിക തൊഴിലാളികളായ സ്ത്രീകള്‍, സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാര്‍, മയക്ക്മരുന്ന് കുത്തി വെക്കുന്നവര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് എയ്ഡ് നിയന്ത്രണ മാര്‍ഗങ്ങള്‍ നടപ്പിലാക്കുന്നത്.
ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി. സുധാകരന്‍, ഡപ്യൂട്ടി ഡിഎംഒ ഡോ. അഹമ്മദ് അഫ്സല്‍, ജില്ലാ ടിബി ഓഫീസര്‍ ഡോ. സൗജ, സുരക്ഷാ പദ്ധതിയുടെ മേഖലാ പ്രൊജക്ട് ഓഫീസര്‍ ഹൈമവതി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments