Skip to main content

സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം: ചെങ്ങന്നൂരിൽ കർമ്മ സമിതി അംഗങ്ങളുടെ പരിശീലനം തുടങ്ങി

സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നൽകാൻ ജനങ്ങളുടെ അഭിപ്രായങ്ങൾ ആരായാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി ചെങ്ങന്നൂർ മണ്ഡലത്തിലെ കർമ്മസമിതി അംഗങ്ങൾക്കുള്ള പരിശീലനത്തിന് തുടക്കമായി. പുലിയൂർ പഞ്ചായത്ത് ഹാളിൽ നടന്ന ആല, ചെറിയനാട്, പുലിയൂർ പഞ്ചായത്തുകളിലെ കർമ്മസമിതി അംഗങ്ങൾക്കുള്ള പരിശീലന പരിപാടി സിറ്റിസൺ റെസ്പോൺസ് ചെങ്ങന്നൂർ മണ്ഡലം ചാർജ് ഓഫീസർ പി സി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 
നവകേരളം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിന് ആശയങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും ജനങ്ങളിൽ നിന്ന് സമാഹരിക്കുക, ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന ക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള അഭിപ്രായങ്ങൾ പഠിക്കുക, വികസന ക്ഷേമ പരിപാടികൾ എല്ലാ പ്രദേശങ്ങളിലും ആവശ്യകതക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തിൽ അഭിപ്രായം തേടുക, പുതിയ തൊഴിലവസ രങ്ങൾ/ വികസന പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുക എന്നിവയാണ് നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം-വികസന ക്ഷേമ പഠന പരിപാടിയുടെ ലക്ഷ്യങ്ങൾ.

ചടങ്ങിൽ മണ്ഡലതല നിർവഹണസമിതി അംഗം പ്രവീൺലാൽ അധ്യക്ഷനായി. കില റിസോഴ്സ് പേഴ്സൺമാരായ കലേഷ്, ഗ്രീഷ്മ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. 

date