Skip to main content

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് - ചെലവ് കണക്ക് സമർപ്പിക്കാത്തവർക്കെതിരെ അയോഗ്യതാ നടപടി

തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക്  തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ (ജനുവരി 12) അവസാനിച്ചു. മത്സരിച്ച 75627 സ്ഥാനാർത്ഥികളിൽ  ഓൺലൈനായി ആകെ 56173 പേർ  കണക്ക് സമർപിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നേരിട്ട് സമർപ്പിച്ചവരുടെ എണ്ണം ഉൾപ്പെടാത്ത കണക്കാണിത്.

ഓൺലൈനായി സമർപ്പിക്കാൻ കഴിയാത്തവർക്ക് അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നേരിട്ട് സമർപ്പിക്കാനും അവസരം നൽകിയിരുന്നു. ഓൺലൈനായും നേരിട്ടും  സമർപ്പിച്ച  കണക്കുകളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച്  ജനുവരി 31 നകം  കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. സെക്രട്ടറിമാരുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കണക്ക് സമർപ്പിക്കാത്തവർക്കെതിരെ അയോഗ്യത നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.

പി.എൻ.എക്സ്. 165/2026

date