Skip to main content

സ്റ്റുഡിയോ അറ്റൻഡർ ഒഴിവ്

സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ സ്റ്റുഡിയോ അറ്റൻഡർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. എസ്.എസ്.എൽ.സി/ തത്തുല്യം, ഫൈൻ ആർട്സ് വിഷയത്തിൽ റെഗുലർ കോഴ്സിൽ പഠിച്ച് കേരള സർക്കാർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്കിൽ ഫോട്ടോഗ്രാഫിയിൽ കെ.ജി.സി.ഇ- യുമാണ് യോഗ്യത. യോഗ്യത നേടിയ ശേഷം കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. പ്രായപരിധി 01/01/2025 ൽ 18നും 41നും ഇടയിൽ (പട്ടികജാതി/ പട്ടികവർഗക്കാർക്കും ഒ.ബി.സി വിഭാഗങ്ങൾക്കും നിയമാനുസൃത ഇളവുകൾ ലഭിക്കും). 710 രൂപയാണ് ദിവസ വേതനം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 30 നകം യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

പി.എൻ.എക്സ്. 168/2026

date