Skip to main content

ഇറ്റ്ഫോക്: വിദ്യാർത്ഥികൾക്ക് ടിക്കറ്റിന് 70 രൂപ മാത്രം  

കേരള സംഗീത നാടക അക്കാദമി ജനുവരി 25 മുതൽ ഫെബ്രുവരി ഒന്ന് വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിലെ നാടകങ്ങൾ കാണുന്നതിന് വിദ്യാർത്ഥികൾക്ക് ടിക്കറ്റൊന്നിന് 70 രൂപ മാത്രം. നാടകോത്സവദിനങ്ങളിൽ അക്കാദമിയിൽ  സജ്ജമാക്കുന്ന കൗണ്ടറിൽ  നിന്ന് ഓഫ്‌ലൈനായി  ടിക്കറ്റെടുക്കുമ്പോഴാണ് വിദ്യാർത്ഥികൾക്ക് ഈ ഇളവ്  ലഭിക്കുക.  ഇളവ് ലഭിക്കുന്നതിന് വിദ്യാർത്ഥികൾ ടിക്കറ്റെടുക്കാൻ കൗണ്ടറിൽ എത്തുമ്പോൾ പഠിക്കുന്ന സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ് കൂടി കൗണ്ടറിൽ ഹാജരാക്കണം. വിദ്യാർത്ഥികൾക്ക് ഒഴികെ മറ്റെല്ലാവർക്കും ടിക്കറ്റ് വില 90 രൂപ.

പി.എൻ.എക്സ്. 190/2026

date