Skip to main content

കുട്ടനാടൻ താറാവിന് ദേശീയ ഇനത്തിനുള്ള അംഗീകാരം

കേരളത്തിന്റെ തനത് താറാവിനമായ കുട്ടനാടൻ താറാവിന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) അംഗീകൃതമായ മൃഗ ഇനങ്ങൾക്കുള്ള രജിസ്ട്രേഷൻ (എൻ.ബി.എ.ജി.ആർ) സർട്ടിഫിക്കറ്റ് ലഭിച്ചു. ന്യൂഡൽഹിയിലെ നാഷണൽ അഗ്രികൾച്ചറൽ സയൻസ് കോംപ്ലക്സിൽ വച്ച് നടന്ന ചടങ്ങിൽ വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ മണ്ണുത്തിയിലെ സെന്റർ ഫോർ അ‍ഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ പൗൾട്രി സയൻസ് ഡയറക്ടർ ഡോ. ബിനോജ് ചാക്കോ അംഗീകാരം ഏറ്റുവാങ്ങി. കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ചടങ്ങിൽ മുഖ്യാതിഥിയായി.

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കുട്ടനാടൻ താറാവിന് ഈ രജിസ്ട്രേഷൻ ലഭിച്ചത്. കേരളത്തിലെ തനത് ഇനങ്ങളായ വെച്ചൂർ പശു, മലബാറി ആട്, അട്ടപ്പാടി ബ്ലാക്ക് ആട്, തലശ്ശേരി കോഴി എന്നിവയ്ക്കാണ് മുമ്പ് ഈ ദേശീയ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഈ രജിസ്ട്രേഷൻ കുട്ടനാട് താറാവിന്റെ ജനിതക സവിശേഷത ഔദ്യോഗികമായി രേഖപ്പെടുത്തുന്നു.

  ഐസി എ ആർ ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റിയുടെ നവംബറിൽ ചേർന്ന യോഗത്തിൽ അംഗീകരിച്ച രജിസ്ട്രേഷന്റെ സർട്ടിഫിക്കറ്റ് ജനുവരി 14 നാണ് ഔദ്യോഗികമായി പുറത്തിറക്കിയത്.

date