മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം*
പട്ടികവര്‍ഗ്ഗ വികസനവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 11 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് അഞ്ചാം ക്ലാസിലേക്കും, വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ് പാലക്കാട് ജില്ലയിലെ അട്ടപ്പാടി, കാസര്‍ഗോഡ് ജില്ലയിലെ കരിന്തളം എന്നീ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ വിദ്യാലയങ്ങളിലേക്ക് (സിബിഎസ്ഇ-ഇംഗ്ലീഷ് മീഡിയം) ആറാം ക്ലാസ്സിലേക്കും 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ മാര്‍ച്ച് 14 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. അപേക്ഷകള്‍ www.stmrs.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഫെബ്രുവരി 23 നകം സമര്‍പ്പിക്കണം.
രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം 2 ലക്ഷം രൂപയോ അതില്‍ കുറവോ ആയിരിക്കണം. പ്രത്യേക ദുര്‍ബല ഗോത്രവിഭാഗങ്ങള്‍ക്ക് വരുമാനപരിധി ബാധകമല്ല. അപേക്ഷയോടൊപ്പം കുട്ടിയുടെ ഫോട്ടോ, ജാതി, വാര്‍ഷിക കുടുംബ വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ചാലക്കുടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നേരിട്ടോ 0480 2706100 എന്ന നമ്പര്‍ മുഖേനെയോ ബന്ധപ്പെടണം.
- Log in to post comments