Skip to main content

*നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു*  

 

 നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയിലെ

വളണ്ടിയർമാർക്കുള്ള പരിശീലനം കാഞ്ഞങ്ങാട് ഡി പി ആർ സി ഹാളിൽ നടന്നു. കാഞ്ഞങ്ങാട് മണ്ഡലം ചാർജ് ഓഫീസറും ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജറുമായ കെ സജിത് കുമാർ ആമുഖഭാഷണം നടത്തി. ജില്ലാതലനിർവഹണ സമിതി അംഗം കെ അനിൽ കുമാർ, തീ മാറ്റിക് എക്സ്പേർട്ട് രേഷ്മ ബാലന്‍ എന്നിവർ ക്ലാസെടുത്തു.തീമാറ്റിക് എക്സ്പേർട്ടുകളായ ആര്‍ഷ ജി നായര്‍,രാധിക , അനില എന്നിവര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചാർജ് ഓഫീസർ പി വി ഷാനജ് സ്വാഗതം പറഞ്ഞു

photo സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം വളണ്ടിയർമാർക്കുള്ള പരിശീലനം കാഞ്ഞങ്ങാട് ഡി പി ആർ സി ഹാളിൽ നടന്നു

 

date