Post Category
*തൃശൂരിൽ നടന്നത് വിദ്യാർത്ഥി സൗഹൃദ കലോത്സവം : മന്ത്രി ആർ. ബിന്ദു*
പരാതിരഹിതമായി കുറ്റമറ്റ രീതിയിൽ കലോൽസവം സംഘടിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കലാേത്സവ വേദിയിൽ സമ്മാന ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തികച്ചും വിദ്യാർത്ഥി സൗഹൃദപരമായി, മത്സരാർത്ഥികൾക്ക് അവരുടെ ജീവിതകാലം മുഴുവൻ മനസിൽ സൂക്ഷിക്കാൻ കഴിയുന്ന അവിസ്മരണീയമായ ഓർമകൾ സമ്മാനിച്ച ദിനങ്ങളുമായാണ് കലോത്സവം അവസാനിച്ചത്. ഇതൊരു തുടർച്ചയാണ്, കേരളത്തിന് മാത്രം ചെയ്യാൻ കഴിയുന്ന ഒന്നാണെന്നും മന്ത്രി പറഞ്ഞു.
date
- Log in to post comments