Post Category
*തൃശ്ശൂരിന്റെ സംഘാടന മികവിനെ അഭിനന്ദിച്ച് സ്പീക്കർ*
അഞ്ച് ദിവസവും നല്ല സംഘാടന മികവോടുകൂടിയും പരാതി രഹിതമായും കലോത്സവം നടപ്പിലാക്കാൻ തൃശ്ശൂർ ജില്ലയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനചടങ്ങിൽ മുഖ്യ പ്രഭാഷകനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലാദ്യമായി ഓൺലൈനായി കലോത്സവം നടത്തിയതാണ് തൃശ്ശൂരിലെ കലോത്സവത്തെ ശ്രദ്ധേയമാക്കുന്നതെന്നും കാസർകോട്ടെ സിയ ഫാത്തിമയ്ക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിനെ ഓർമിപ്പിച്ച് സ്പീക്കർ പറഞ്ഞു.
date
- Log in to post comments