കണ്ണൂർ പുഷ്പോത്സവം
വീടുകളിലെ പൂന്തോട്ട - പച്ചക്കറിത്തോട്ട മത്സര വിജയികളെ പ്രഖ്യാപിച്ചു
കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വീടുകളിലെ പൂന്തോട്ട - പച്ചക്കറിത്തോട്ട മത്സര വിജയികളെ പ്രഖ്യാപിച്ചു. പച്ചക്കറിത്തോട്ടം വലുത് വിഭാഗത്തിൽ അഴീക്കോട് സ്വദേശി തീർത്ഥ രതീഷ് ഒന്നാം സ്ഥാനം നേടി. ജയ രവി ചേലോറക്കാണ് രണ്ടാം സ്ഥാനം. ദിവ്യ ശ്രീകുമാർ മുണ്ടയാട് മൂന്നാം സ്ഥാനം നേടി. പച്ചക്കറിത്തോട്ടം ചെറുത് വിഭാഗത്തിൽ നന്ദകുമാർ ചാലാട് ഒന്നാം സ്ഥാനവും സി കെ മുഹമ്മദ് അലി പൂരം രണ്ടാം സ്ഥാനവും നേടി. രാകേഷ് രാമചന്ദ്രൻ പള്ളിക്കുന്ന്, നിർമ്മൽ ജോസഫ് ചാലാട് എന്നിവർ മൂന്നാം സ്ഥാനത്തിന് അർഹരായി.
പൂന്തോട്ടം വലുത് വിഭാഗത്തിൽ
മിനി ഉണ്ണികൃഷ്ണൻ പാപ്പിനിശ്ശേരി ക്കാണ് ഒന്നാം സ്ഥാനം. ലാലു രാധാകൃഷ്ണൻ ചെട്ടിപ്പിടിക രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശോഭാ വിജയൻ തെഴുക്കിൽ പീടിക, ശ്രീലക്ഷ്മി രാജീവ് കക്കാട് എന്നിവർ മൂന്നാം സ്ഥാനം നേടി.
പൂന്തോട്ടം ചെറുത് വിഭാഗത്തിൽ
പ്രേമനാഥൻ പനങ്കാവ് ഒന്നാം സ്ഥാനം നേടി. ലീന അനന്തനാരായണൻ പള്ളിക്കുളം, മീന ടി മാളിക പറമ്പ് എന്നിവർക്കാണ് രണ്ടാം സ്ഥാനം.
മണി ടീച്ചർ ഇളയവൂർ, ലളിത പത്മനാഭൻ പുതിയതെരു, ഷെരീഫ ഉനൈസ് പൊടിക്കുണ്ട് എന്നിവർ മൂന്നാം സ്ഥാനം നേടി.
മുണ്ടയാട് വാണീ വിലാസം സ്കുളിന് സമീപം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ പച്ചക്കറിത്തോട്ട മത്സരം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ വിജിന അധ്യക്ഷയായി. മത്സരം കമ്മിറ്റി കൺവീനർ ഇ.ടി സാവിത്രി, ജി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
- Log in to post comments