Skip to main content

തൊഴിൽ മേള സംഘടിപ്പിക്കുന്നു

ജില്ലാ എംപ്ലോയ്മെൻ്റ് എക്സ‌്ചേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ "നിയുക്തി മെഗാ തൊഴിൽ മേള 2025-26" സംഘടിപ്പിക്കുന്നു. ജനുവരി 31 ന് പാപ്പനംകോട് ശ്രീ ചിത്തിര തിരുന്നാൾ കോളേജ് ഓഫ് എൻജിനീയറിങ്ങിലാണ് മേള സംഘടിപ്പിക്കുന്നത്.

ജില്ലയിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന തൊഴിൽ മേളയിൽ ഐടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാനേജ്‌മൻ്റ്, ടെക്നിക്കൽ, മാർക്കറ്റിംഗ്, രംഗങ്ങളിൽ നിന്നുള്ള 60 ൽ പരം തൊഴിൽ ദായകർ പങ്കെടുക്കും.
 
പത്ത്, പ്ലസ് ടു, ബിരുദം, ഐടിഐ, ഡിപ്ലോമ, ബി- ടെക്, നഴ്‌സിംഗ്, പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യതയുള്ളവർക്കായി അയ്യായിരത്തോളം ഒഴിവുകളുണ്ട്.

താത്പര്യമുള്ളവർ privatejobs.employment.kerala.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 8921916220.

date