ജന്തുക്ഷേമ ദ്വൈവാരാചരണം: സംസ്ഥാനതല ഉദ്ഘാടനം 23ന്
കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 23ന് (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശ്ശേരി മുനിസിപ്പൽ ടൗൺഹാളിൽ മൃഗസംരക്ഷണം- ക്ഷീരവികസനം- മൃഗശാലവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യാതിഥിയാവും.
രാവിലെ 9.30 മുതൽ സെമിനാർ ആരംഭിക്കും. മൃഗങ്ങളോടുള്ള ക്രൂരതയും ജന്തുക്ഷേമ നിയമങ്ങളും, പെറ്റ് ഷോപ്പ് നിയമങ്ങൾ, എ.ബി.സി നിയമങ്ങളും തെരുവ് നായ്ക്കളുടെ പുനരധിവാസവും, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷ ലഘൂകരണ സംവാദം എന്നീ വിഷയങ്ങളിലാണ് സെമിനാറുകൾ നടത്തുന്നത്. സെമിനാറുകളുടെയും പ്രദർശനങ്ങളുടെയും ഉദ്ഘാടനം രാവിലെ 11ന് ചങ്ങനാശ്ശേരി നഗരസഭാധ്യക്ഷൻ ജോമി ജോസഫ് നിർവഹിക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തും.
ചങ്ങനാശ്ശേരി നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.എം. നജിയാ, സ്ഥിരംസമിതി അധ്യക്ഷരായ എസ്.എച്ച് ആര്യമോൾ, ശക്തി റെജി കേളമ്മാട്ട്, ജോസഫ് ചാക്കോ, രേഖ ശിവകുമാർ, എൻ.പി. കൃഷ്ണകുമാർ, നഗരസഭാ അംഗങ്ങളായ വി.കെ സത്യൻ, ശാന്തി മുരളീധരൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. മാത്യു ഫിലിപ്പ്,ജില്ലാ മൃഗസംരക്ഷണ ഓഫീസർ പി.കെ. മനോജുകുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, നഗരസഭാ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, ആനിമൽ വെൽഫെയർ ബോർഡ് അംഗം ഹണി ബെഞ്ചമിൻ, എൽ.എം.ടി.സി. പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ ഡോ. ഡി. ഷൈൻകുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ. മാധവൻപിള്ള, കെ.ഡി.സുഗതൻ, ജി. രാധാകൃഷ്ണൻ, ബാബു കോയിപ്പുറം, ഗോപൻ മണിമുറി, പി. എം. കബീർ, പി.ആർ. ഗോപാലകൃഷ്ണപിള്ള, ലാലിച്ചൻ ആന്റണി, സിബിച്ചൻ ഇടശ്ശേരിപ്പറമ്പിൽ, മൻസൂർ പുതുവീട്, കെ. എസ്. സോമനാഥ്, സജി ആലുംമൂട്ടിൽ, നവാസ് ചുടുകാട്, ബെന്നി സി. ചീരഞ്ചിറ, ജെയിംസ് കാലാവടക്കൻ, ബോബൻ കോയിപ്പള്ളി എന്നിവർ പങ്കെടുക്കും.
- Log in to post comments