സൗജന്യ തൊഴില്‍ മേള
വിഴിഞ്ഞം പനവിളക്കോട് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരി 24ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പ്ലസ് ടു , ഐടിഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. നവാഗതര്‍ക്കും അവസരം ഉണ്ടായിരിക്കും.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 24ന് രാവിലെ 10 മണിക്ക് ബയോഡേറ്റയുടെ കുറഞ്ഞത് മൂന്ന് പകര്‍പ്പുകളും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം വിഴിഞ്ഞം പനവിളക്കോട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നേരിട്ട് ഹാജരാകണം.
ഇതോടൊപ്പം, 2022ന് ശേഷം ഐ.ടി.ഐ ഫിറ്റര്‍/ വെല്‍ഡര്‍ / ഷീറ്റ് മെറ്റല്‍ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സിലേക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
രജിസ്‌ട്രേഷനായി 9495999697 എന്ന നമ്പറിലേക്ക് ''ജോബ് ഫെയര്‍'' എന്ന വാട്‌സ്ആപ്പ് സന്ദേശം അയക്കുക.
- Log in to post comments